/kalakaumudi/media/post_banners/69953bfb958ed29344378d0f7d5d1d0a491fc3add101b4fe9ae3cd5cd07fcffb.jpg)
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കഴിവുള്ളവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി പ്രമുഖ ടെക്‌നോളജി സംരംഭകനും റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പ്ലാറ്റഫോം ജിഫി ഡോട്ട് എഐയുടെ സഹസ്ഥാപകനും സിഇഒയുമായ ബാബു ശിവദാസന്‍.
മാര്‍ ഇവാനിയോസ് ബി ഹബില്‍ സംഘടിപ്പിച്ച 'വെന്‍ ഇന്‍ ട്രിവാന്‍ഡ്രം' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ചൈനയ്ക്ക് ബദല്‍ തേടുകയാണ്. ഇന്ത്യയ്ക്ക് ഇതൊരു വലിയ അവസരമാണ്. അതിനെ ശരിയായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ വിജയങ്ങള്‍ മാത്രമല്ല, നിരവധി തിരിച്ചടികളും തിരസ്‌കാരവും നേരിട്ടിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം മാത്രമല്ല, വൈകാരികവുമായ പിന്തുണയും നല്‍കേണ്ടതുണ്ട്.
തിരുവനന്തപുരത്താണ് ജനിച്ചതും വളര്‍ന്നതും പഠിച്ചതും. അതിനാല്‍, ഈ നഗരത്തോട് ഇഷ്ടക്കൂടുതലുണ്ട്. ഇവിടെ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുമെന്നും ബാബു ശിവദാസന്‍ പറഞ്ഞു. ഫിനോട്ട്‌സ് സഹസ്ഥാപകന്‍ റോബിന്‍ അലക്‌സ് പണിക്കര്‍ മോഡറേറ്ററായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
