ടാറ്റ കൺസൽട്ടൻസി സിഇഒ രാജേഷ് ഗോപിനാഥൻ രാജിവച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സല്‍ട്ടന്‍സി എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ രാജിവച്ചു

author-image
Lekshmi
New Update
ടാറ്റ കൺസൽട്ടൻസി സിഇഒ രാജേഷ് ഗോപിനാഥൻ രാജിവച്ചു

 

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സല്‍ട്ടന്‍സി എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ രാജിവച്ചു.ഈ വര്‍ഷം സെപ്തംബര്‍ 15 ന് രാജേഷ് ഗോപിനാഥന്‍ സേവനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജേഷ് ഗോപിനാഥന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ കെ കൃതിവാസന് സിഇഒ ചുമതല നല്‍കിയതായും കമ്പനി അറിയിച്ചു.വ്യാഴാഴ്ച കൃതിവാസന്‍ ചുമതലയേറ്റതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

22 വര്‍ഷം നീണ്ട സേവന കാലത്തിന് ശേഷമാണ് രാജേഷ് ഗോപിനാഥന്‍ ടിസിഎസിനോട് വിടപറയുന്നത്.ആറ് വര്‍ഷം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, സിഇഒ പദവികളും വഹിച്ചു.ടിസിഎസിലെ 22 വര്‍ഷം ഏറെ ആസ്വദിച്ച് ജോലിചെയ്തു. ഴിഞ്ഞ ആറ് വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു.ഇക്കാലയളവില്‍ കമ്പനിക്കായി 10 ബില്യണ്‍ ഡോളറിലധികം വരുമാനം ഉണ്ടാക്കാനും മൂലധനത്തിലേക്ക് 70 മില്യണിലധികം കൂട്ടിച്ചേര്‍ക്കാനും കഴിയിഞ്ഞു.

രാജിയ്ക്ക് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഗോപിനാഥന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു.പുതിയ സിഇഒയായി ചുമതലയേറ്റ കെ കൃതിവാസന്‍ നിലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റും ആഗോള തലവനുമാണ്. 1989ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമാണ് അദ്ദേഹം.

tata consultancy ceo rajesh gopinathan