/kalakaumudi/media/post_banners/92e387964b4f72b0f6b8e9a484dd6c6d0fff0a911a6bdc46a19c92411def7a27.jpg)
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളള്‍ മികച്ച ഓഫറുകളുമായി മത്സരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയില്‍ ഓഫറുകളെ വെല്ലാന്‍ ആമസോണ്‍ മികച്ച ഓഫറുകളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ഓഫര്‍ വില്‍പ്പന നടത്തുന്നത്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളും വില്‍പ്പനക്കുണ്ട്. കൂടാതെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്.
ചില ഉല്‍പന്നങ്ങള്‍ക്ക് പതിവിനു വിപരീതമായി വന്‍ ഓഫര്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുക. ഇതിന്റെ തന്നെ മൂന്നു വേരിയന്റ് ഹാന്‍ഡ്‌സെറ്റുകളും വില്‍പനയ്ക്കുണ്ടാകും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 35 ശതമാനം വിലക്കുറവിലാണ് ആമസോണ്‍ വില്‍പ്പന നടത്തുന്നത്.
മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ് നല്‍കും. പവര്‍ബാങ്കിന് 65 ശതമാനം വരെ ഓഫറുകളാണ് ആമസോണ്‍ സെയിലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിന്റെ ആപ്ലിക്കേഷനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് എസ്.ബി.ഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, ആമസോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗോമോ വാഗ്ദാനം ചെയ്യുന്ന ബാലിയിലേക്കുള്ള ഒരു വൗച്ചര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. പതിവുപോലെ ആമസോണ്‍ പ്രൈം പ്രീപെയ്ഡ് അല്ലാത്ത ഉപയോക്താക്കള്‍ക്ക് മുമ്പുള്ള എല്ലാ ഡീലുകളിലേക്കും പ്രവേശനം ലഭിക്കും.
ആമസോണിലെ പ്രധാന ഡീലുകള്‍
- ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ്. ഐഫോണ്‍ 5എസ്, ഐഫോണ്‍6, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നിവയും ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാകും.
- സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ 2,000 രൂപ വരെ ഡിസ്‌കൗണ്ട്.
- ഹൊണര്‍ ഫോണുകള്‍ക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട്.
- വണ്‍പ്ലസ് ഫോണുകള്‍ക്ക് 2,000 രൂപ വിലക്കുറവ്. OnePlus 3, OnePlus 3T എന്നിവ ലഭ്യമാകും.
- ലെനോവോ ഫോണുകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട്.
- മോട്ടോറോള ഫോണുകള്‍ക്ക് 2,000 രൂപയുടെ വിലക്കുറവ്.
- കൂള്‍പാഡ് ഫോണുകള്‍ക്ക് 15 ശതമാനം ഇളവ്.
- ഹെഡ്‌ഫോണുകളില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട്.
- പവര്‍ ബാങ്കുകളില്‍ 65 ശതമാനം ഡിസ്‌കൗണ്ട്.
- ഇന്‍ടക്‌സിലെ പവര്‍ ബാങ്കുകള്‍ക്ക് 60 ശതമാനം ഇളവ് ലഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
