/kalakaumudi/media/post_banners/08a56d1130ad8e0b1a27164dd4792a9bac5c1437c45cf33df96ab13cf537090e.jpg)
ടെലികോം കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓഫറുകള്‍ക്കുപുറമെ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇവര്‍.സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് ഈ ടെലികോം കമ്പനികള്‍.ഇവിടെ കമ്പനി അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും പ്രഖ്യാപിച്ച് ഉപഭോക്താക്കള്‍ക്ക് വസന്തകാലം തീര്‍ത്തിരിക്കുകയാണ്.മാത്രമല്ല, ജിയോയുടെ കടന്നുവരവോടു കൂടെ ടെലികോം മേഖലയില്‍ നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്നാണ് മികച്ച സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീഴ്ത്താനുള്ള ശ്രമം കമ്പനി വീണ്ടും നടത്തുന്നത്.കോളും ഡാറ്റ നിരക്കും മെസേജും കുറഞ്ഞ നിരക്കില്‍ നല്‍കികൊണ്ട് ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമാണ് പുതിയതായി എല്ലാ കമ്പനികളും ആവിഷ്‌കരിക്കുന്നത്.
ബി.എസ്.എന്‍.എല്‍ പുതിയ സേവന നിരക്ക് എന്നത് പ്രീപെയ്ഡ് ഓഫറുകള്‍ക്ക് മാത്രമായി 28 ദിവസത്തേക്കുള്ള പാക്കേജില്‍ * ദിനംപ്രതി ഒരു ജി.ബി. ഡാറ്റയും,*മൊത്തം 100 എസ്.എം.എസും,*പരിധിയില്ലാത്ത കോളുകളും (ബി.എസ്. എന്‍.എല്ലിലേക്ക് മാത്രം. മറ്റ് കണക്ഷനുകളിലേക്ക് ദിവസം 200 മിനിറ്റ്) നല്‍കുന്നത് 187 രൂപയ്ക്ക്.,*കോളര്‍ ട്യൂണ്‍, ഡല്‍ഹി, മുംബൈ നഗരങ്ങള്‍ ഒഴികെയുള്ള നഗരങ്ങളില്‍ റോമിങ് എന്നിവയും ലഭ്യമാണ്.
ഐഡിയയില്‍ * 199 രൂപയുടെ പായ്ക്കില്‍ ദിവസവും 1.4 ജി.ബി. ഡേറ്റയും,ഒപ്പം *100 എസ്.എം.എസും,കൂടാതെ *അണ്‍ലിമിറ്റഡ് കോള്‍ (നാഷണല്‍ റോമിങ്) എന്നിവയും വാഗ്ദാനം ചെയ്യുന്നു.
എന്നാല്‍ വോഡഫോണില്‍ *199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റയും, ഇതോടൊപ്പം *100 എസ്.എം.എസ്സും,*അണ്‍ലിമിറ്റഡ് കോള്‍ എന്നിവയും ലഭിക്കുന്നു.
എയര്‍ടെല്ലുകാരാകട്ടെ *199 രൂപയ്ക്ക് ദിവസവും 1.4 ജി.ബി. ഡേറ്റയും, * 100 എസ്.എം.എസ്, *അണ്‍ലിമിറ്റഡ് കോള്‍ (നാഷണല്‍ റോമിങ്) എന്നിവ നല്‍കുന്നു.
ഇതിനെല്ലാം പുറമെ ജിയോ നല്‍കുന്നത് *149 രൂപയുടെ ജിയോ പ്ലാനില്‍ ദിവസവും 1.5 ജി.ബി. ഡേറ്റയും, *100 എസ്.എം.എസ്സും *അണ്‍ലിമിറ്റഡ് കോളും തുടങ്ങീ വാഗ്ദാനം ചെയ്യുന്നുണ്ട്.