ജിയോയ്ക്ക് 'ടെലികോം കമ്പനി ഓഫ് ദ ഇയര്‍' പുരസ്‌കാരം

'ടെലികോം കമ്പനി ഓഫ് ദ ഇയര്‍' പുരസ്‌കാരം നേടി ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്.

author-image
anu
New Update
ജിയോയ്ക്ക് 'ടെലികോം കമ്പനി ഓഫ് ദ ഇയര്‍' പുരസ്‌കാരം

 

ന്യൂഡല്‍ഹി: 'ടെലികോം കമ്പനി ഓഫ് ദ ഇയര്‍' പുരസ്‌കാരം നേടി ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്. 2024ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡിലായിരുന്നു പ്രഖ്യാപനം. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാന്‍ഡ്-എലോണ്‍ കോര്‍ നെറ്റ്വര്‍ക്ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവാണ്. രാജ്യത്ത് 22 സര്‍ക്കിളുകളില്‍ ജിയോ സേവനം ലഭ്യമാണ്. 4ജി, 5ജി സേവനങ്ങളാണ് കമ്പനി നല്‍കുന്നത്.

Jio technology telicom company of the year award