ടെക്‌നോയുടെ പുതിയ പോവ 5 പ്രോ 5ജി ഉടന്‍ ഇന്ത്യയില്‍

നവീകരിച്ച താപ നിര്‍ഗമന സംവിധാനം, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്‌ളസ് ഡിസ്‌പേ്‌ള, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചര്‍ തുടങ്ങിയവ സവിശേഷതകളാണ്.

author-image
Greeshma Rakesh
New Update
ടെക്‌നോയുടെ പുതിയ പോവ 5 പ്രോ 5ജി ഉടന്‍ ഇന്ത്യയില്‍

 

കൊച്ചി: ഇന്നൊവേറ്റീവ് ടെക്‌നോളജി ബ്രാന്‍ഡായ ടെക്‌നോ പോവ 5 പ്രോ 5ജി ആമസോണ്‍ വഴി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ടെക്-ഇന്‍ഫ്യൂസ്ഡ് ഇന്ററാക്ടീവ് എല്‍.ഇ.ഡി ഡിസൈനും 5ജി പ്രകടനവുമായി എത്തുന്ന ഫോണ്‍ ഈ വില ശ്രേണിയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണാണ്.

മീഡിയടെക്കിന്റെ ഡിമെന്‍സിറ്റി 6080 5ജി പ്രോസസറാണു ഫോണിന്റ കരുത്ത്. നവീകരിച്ച താപ നിര്‍ഗമന സംവിധാനം, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്‌ളസ് ഡിസ്‌പേ്‌ള, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചര്‍ തുടങ്ങിയവ സവിശേഷതകളാണ്.

5000 എം.എ.എച്ച് ബാറ്ററി. 68 വാട്ട് അള്‍ട്രാ ചാര്‍ജര്‍ 15 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെയും, 45 മിനിറ്റിനുള്ളില്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. 31 മണിക്കൂറിലേറെ കോളിങ്ങോ, 9 മണിക്കൂറിലേറെ ഗെയിമിങ്ങോ, 13 മണിക്കൂറിലേറെ വെബ് ബ്രൗസിങ്ങോ, 12 മണിക്കൂറിലേറെ വീഡിയോ സ്‌ക്രീനിങ്ങോ ആസ്വദിക്കാം.

256 ജിബി വരെ റോമും 8+8 എക്‌സ്റ്റെന്‍ഡഡ് റാമുമുണ്ട്. 50 മെഗാപിക്‌സല്‍ എഐ ക്യാമറയാണു ഫോണിന്. വ്‌ളോഗിങിനായി ഡ്യൂവല്‍-വ്യൂ വീഡിയോ ഫീച്ചറുമുണ്ട്. ഗെയിമര്‍മാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയര്‍ പ്രത്യേക എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.

india smartphone Technology News Techno Pova 5 Pro 5G