/kalakaumudi/media/post_banners/72d2286cca2b9f98591b78f0cd438fa61e2ecfb15126290cce85f930ba73b692.jpg)
തിരുവനന്തപുരം: ഒടുവിൽ ടെക്‌നോപാർക്ക് സ്മാർട്ടാകുന്നു. പുതിയ സംവിധാനം അനുസരിച്ച് ടെക്‌നോപാർക്ക് സന്ദർശിക്കേണ്ട കമ്പിനിക്ക് മൊബൈൽ ആപ് വഴി റിക്വസ്റ്റ് അയയ്ക്കാം. അവർ അംഗീകരിച്ചാൽ അതിന്റെ ഡിജിറ്റൽ റെസീപ്റ്റ് സ്വന്തം മൊബൈലിൽ വരും. ഇതു കാണിച്ചാൽ പ്രവേശിക്കാൻ സാധിക്കും. ടെക്‌നോപാർക്കിൽ പ്രവേശനത്തിന് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് സാധ്യമായിരിക്കുന്നത്. മൊബൈൽ ആപ്/ബ്രൗസർ എന്നിവയിലൂടെ ഓൺലൈൻ വിസിറ്റേഴ്സ് മാനേജ്മെന്റ് സംവിധാനം ഉപയോഗിക്കാം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Technopark Visitors' എന്ന ആപ് ഡൗൺലോഡ് ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. കമ്പനികൾക്ക് അവരുടെ അതിഥികൾക്ക് തിരികെ ക്ഷണം അയയ്ക്കാനും കഴിയും. ഐഡി പ്രൂഫ്, ചിത്രം എന്നിവ പകർത്തുന്നതിനാൽ സുരക്ഷയും കാര്യക്ഷമമാകും.