/kalakaumudi/media/post_banners/853e2654029a10f8684f68a4c0e0d68df5ff8d42c958e3405bc676abca5adcf4.jpg)
അസ്യൂസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അസ്യൂസ് എആർ അവതരിപ്പിച്ചു. ലാസ് വേഗസിൽ പുരോഗമിക്കുന്ന കൺസ്യൂമർ എക്സിബിഷനിലാണ് ടെക് ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം അസ്യൂസ് നടത്തിയത്.
8 ജിബി റാം ഉൾപ്പെട്ടിട്ടുള്ള ലോകത്തിലെ ആദ്യ സ്മാർട്ട്ഫോണാണ് അസ്യൂസ് എആർ എന്നതാണ് പ്രധാന പ്രത്യേകത. ഗൂഗിൾ ടാംഗോ എന്ന ഓഗ്മെന്റ്റിയാലിറ്റി പ്രോഗ്രാമും, വിർച്ച്വൽ റിയാലിറ്റി സോഫ്റ്റ് വെയറായ ഡെയ് ഡ്രീമും ഇതിനോടൊപ്പം ഇറങ്ങിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ 5000 എംഎഎച്ച് കരുത്തുള്ള അസ്യൂസ് 3 സൂം എന്ന ഫോണും അസ്യൂസ് ഇറക്കിയിട്ടുണ്ട്.
എട്ട് ജിബി റാം ശേഷിയുള്ള ഫോണിന് പുറമേ 6 ജിബി റാം മോഡലും സെൻഫോൺ എആറിന് ഉണ്ടാകും. ഹോം ബട്ടണിലാണ് ഫിംഗർ പ്രിന്റ് സ്കാനർ സെൻ ഫോൺ എആറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ വേർഷനിലെ ഏറ്റവും കരുത്തുറ്റ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 821 പ്രോസസറാണ് സെൻ ഫോൺ എആറി ഉണ്ടാകുക. എന്നാൽ , കൂടാതെ വേപ്പർ കൂളിങ്ങ് സിസ്റ്റം ഫീച്ചറും സെൻ ഫോൺ എആറിൽ നൽകുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
