4,999 രൂപയ്ക്ക് വാഷിങ് മെഷീന്‍ , 6,666 രൂപയ്ക്ക് സ്മാര്‍ട് ടിവി; വമ്പന്‍ ഓഫറുമായി ഫ്‌ലിപ്കാര്‍ട്ട്

ഫ്‌ലിപ്കാര്‍ട്ടില്‍ ജൂലൈ 15 മുതല്‍ 19 വരെയാണ് 'ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡേയിസ് സെയില്‍' നടക്കുന്നത്.

author-image
Greeshma Rakesh
New Update
4,999 രൂപയ്ക്ക് വാഷിങ് മെഷീന്‍ , 6,666 രൂപയ്ക്ക് സ്മാര്‍ട് ടിവി; വമ്പന്‍ ഓഫറുമായി ഫ്‌ലിപ്കാര്‍ട്ട്

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വന്‍ ഓഫറാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ജൂലൈ 15 മുതല്‍ 19 വരെയാണ് 'ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡേയിസ് സെയില്‍' നടക്കുന്നത്.

മാത്രമല്ല തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.ആന്‍ഡ്രോയിഡ് 11 ല്‍ പ്രവര്‍ത്തിക്കുന്ന 32 ഇഞ്ച്, 40 ഇഞ്ച്, 42 ഇഞ്ച് എഫ്എ സീരീസ് സ്മാര്‍ട് ടിവികള്‍, 43 ഇഞ്ച്, 50 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളിലുള്ള ഗൂഗിള്‍ ടിവി വേരിയന്റുകള്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും.

പുതിയ ടിവികള്‍ക്കൊപ്പം തോംസണ്‍ 9, 10, 11, 12 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ പുതിയ സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഇവ മികച്ച വിലയിലും ലഭ്യമാണ്.

സ്മാര്‍ട് ടിവി

ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ കേവലം 6,666 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 ഇഞ്ച് ആല്‍ഫ എല്‍ഇഡി സ്മാര്‍ട് ടിവി 13,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. മറ്റു ടിവി മോഡലുകളുടെ വില 6,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32PATH0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 8,499 രൂപയ്ക്കാണ്.

42 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 78,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 44,999 രൂപയാണ്. 24 ഇഞ്ചിന്റെ എല്‍ഇഡി ടിവി 6,499 രൂപയ്ക്കും വില്‍ക്കുന്നു.

വാഷിങ് മെഷീനുകള്‍

ഫ്‌ലിപ്കാര്‍ട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വില്‍ക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകള്‍ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വില്‍ക്കുക.

10.5 കിലോഗ്രാം ഫുള്‍ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 22,999 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസണ്‍ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,999 രൂപയാണ്.

flipkart Technology News Smart TV