/kalakaumudi/media/post_banners/cc99fd4ab16f6929fe263a2a35921884ba4cebf386e6d1a704c177b09e04e159.jpg)
വിപണിയിൽ ഓരോ കമ്പനികൾ തമ്മിൽ നടത്തുന്ന മത്സര കുതിപ്പ് ഒരു പരിധി വരെ ഉപകാരമാകുന്നത് ഉപഭോക്താക്കൾക്കാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് തകർപ്പൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന ചൈനീസ് കമ്പനിയായ ഷവോമിയെ വരെ തകർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസ് കമ്പനിയായ തോംസൺ. കമ്പനി എൽ ഇ ഡി ടീവികൾക്ക് നല്ല വിലക്കുറവാണ് നൽകിയിരിക്കുന്നത്. 24TM2490, 32TM3290 എന്നീ രണ്ട് മോഡലുകളാണ് തോംസൺ വിപണിയിൽ അവതരിപ്പിച്ചത്. എച്ച്ഡിആര്‍ എന്ന ഫീച്ചർ ഉള്ള ഈ ടിവികൾ സ്മാർട്ട് ടിവി ആണ്. 24 ഇഞ്ചിന് 11490 രൂപയും 32 ഇഞ്ചിന് 14990 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എല്ലാ ഇലക്ട്രോണിക്സ് ബ്രാന്ഡുകള്ക്കും തോംസൺ കനത്ത ഒരു തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഹെഡ്‍ഫോൺ ജാക്ക് ഉപയോഗിക്കാനുള്ള സൗകര്യവും ടീവിയിൽ ഉണ്ടാകും. തോംസണിന്റെ 50 ഇഞ്ച് സ്മാർട്ട് ടിവിക്ക് വെറും 26,999 രൂപയാണ് വില.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
