/kalakaumudi/media/post_banners/e36a0d22e1dd519ec9d761737a27eee1fb98d8c6504a712f9c8be40d886ff7cf.jpg)
ന്യൂഡല്‍ഹി: മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്സ് ആപ്പില്‍ സെര്‍ച്ച്, വെബ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രഖ്യാപനവുമായി സക്കര്‍ബര്‍ഗ്. ത്രെഡ്സ് പോസ്റ്റിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.വരുന്ന ആഴ്ചകളില്‍ പുതിയ ഫീച്ചറുകള്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ത്രെഡ്സിന്റെ ഡെസ്‌ക് ടോപ്പ് പതിപ്പ്. നിലവില്‍ മൊബൈല്‍ഫോണുകളില്‍ മാത്രമേ ത്രെഡ്സ് ഉപയോഗിക്കാനാവൂ. ത്രെഡ്സിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിനുള്ള ജോലികള്‍ നടക്കുകയാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
കഴിഞ്ഞ മാസം ഫോളോയിങ് ഫീഡ്, ട്രാന്‍സ്ലേഷന്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ സക്കര്‍ബര്‍ഗ് അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് ത്രെഡ് അല്‍ഗൊരിതം നിര്‍ദേശിക്കുന്ന പോസ്റ്റുകള്‍ കാണാന്‍ 'ഫോര്‍ യു' ഫീഡും ഫോളോ ചെയ്യുന്നവര്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ മാത്രം കാണാന്‍ 'ഫോര്‍ യു' ഫീഡും ത്രെഡ്സിലുണ്ടാവും. പോസ്റ്റുകള്‍ തര്‍ജ്ജമ ചെയ്യുന്നതിനാണ് ട്രാന്‍സ്ലേഷന്‍സ് ഫീച്ചര്‍.
അതേസമയം ത്രെഡ്സിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തോളം ഇടിവുണ്ടായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഉപേഭാക്താക്കളെ ലഭിച്ച ത്രെഡ്സില്‍ 44 ലക്ഷത്തോളം സജീവ ഉപഭോക്താക്കളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴത് 8 ലക്ഷത്തിലേക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സക്കര്‍ബര്‍ഗ് പങ്കുവെക്കുന്ന ത്രെഡ്സ് പോസ്റ്റുകളുടെ എണ്ണത്തില്‍ പോലും കുറവുണ്ടെന്നും വിമര്‍ശനമുണ്ട്.