ഇന്റർനെറ്റ് നേരിടുന്ന മൂന്ന് വെല്ലുവിളികൾ

ഇന്റർനെറ്റ് യുഗത്തിൽ ഇന്റർനെറ്റ് നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടിം ബര്‍ണേഴ്‌സ് ലീ.1989 മാര്‍ച്ച് 12നാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപം ടിം ബര്‍ണേഴ്‌സ് ലീ അവതരിപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഇരുപത്തിയെട്ടാം വാർഷികത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

author-image
Greeshma G Nair
New Update
ഇന്റർനെറ്റ് നേരിടുന്ന മൂന്ന് വെല്ലുവിളികൾ
 
ഇന്റർനെറ്റ് യുഗത്തിൽ ഇന്റർനെറ്റ് നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടിം ബര്‍ണേഴ്‌സ് ലീ.1989 മാര്‍ച്ച് 12നാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപം ടിം ബര്‍ണേഴ്‌സ് ലീ അവതരിപ്പിക്കുന്നത്.  ഇന്റർനെറ്റിന്റെ ഇരുപത്തിയെട്ടാം വാർഷികത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . 
 
വ്യാജവാർത്തകൾ 
 
ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്  സോഷ്യൽ മീഡിയയാണ് .
കാഴ്ച്ചക്കാരെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിക്കുക മാത്രമാണ് പല വെബ്‌സൈറ്റുകളുടേയും ചിന്ത. അങ്ങനെ വരുമ്പോള്‍ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വ്യാജ സൂചനകളുമൊക്കെയായിരിക്കും പലപ്പോഴും മുന്നിട്ടു നില്‍ക്കുക.
 
രാഷ്ട്രീയ പ്രചരണം
 
ഇന്ന് ഏറ്റവും കൂടുതൽ  രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് ഇന്റെര്നെറ്റിനെയാണ് .അത് കൊണ്ട് തന്നെ പലപ്പോഴും ജനാധിപത്യം  അട്ടിമറിക്കപ്പെടുന്നുവെന്നാണ് ടിം ബര്‍ണേഴ്‌സ് ലീയുടെ വാദം. പല രാഷ്ട്രീയ പ്രചാരകരും സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് വ്യാജവാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  
 
  സ്വകാര്യത നഷ്ടപ്പെടുന്നു 
 
 ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ  എക്കാലവും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല .
ഇത്തരം വിവരങ്ങള്‍ ബന്ധപ്പെട്ട സൈറ്റുകള്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുന്നതും പരസ്യ കമ്പനികള്‍ക്ക് നല്‍കുന്നതുമൊന്നും തടയാന്‍ കഴിയില്ല. ഉപഭോക്താക്കള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കാത്ത വിവരങ്ങളായിരിക്കും പലപ്പോഴും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.
internet