0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
banner
Technology

ഫെയ്സ്ബുക്ക് അക്കൗണ്ടിനെ സംരക്ഷിക്കാൻ ടെക്ക് വിദഗ്ധന്റെ ടിപ്പുകള്‍

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുക എന്നത് ഉപയോക്താക്കള്‍ക്ക് ഏറെ നഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യമാണ്. പലര്‍ക്കും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നു തന്നെ ചിലപ്പോള്‍ തിരിച്ചറിയാനാവുന്നില്ല.

author-image
BINDU PP
09 Feb 2017 00:49 IST
New Update
ഫെയ്സ്ബുക്ക് അക്കൗണ്ടിനെ സംരക്ഷിക്കാൻ ടെക്ക് വിദഗ്ധന്റെ ടിപ്പുകള്‍

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുക എന്നത് ഉപയോക്താക്കള്‍ക്ക് ഏറെ നഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യമാണ്. പലര്‍ക്കും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നു തന്നെ ചിലപ്പോള്‍ തിരിച്ചറിയാനാവുന്നില്ല. നുഴഞ്ഞുകയറ്റത്തില്‍ നിന്ന് ഫെയ്സ്ബുക്ക് അക്കൗണ്ടിനെ സംരക്ഷിക്കാൻ ടെക്ക് വിദഗ്ധൻ ഹേമന്തിന്റെ ടിപ്പുകള്‍ ഏറെ സഹായകരമാണ്. ട്വിറ്റര്‍, യാഹു, ബ്ലാക്‌ബെറി, മൈക്രോസോഫ്ട് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധനേടിയ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫ് പോസ്റ്റിലൂടെ ടിപ്പുകള്‍ പങ്കുവയ്ക്കുന്നു.

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങനെയോക്കെ ഹാക്ക് ചെയ്യപ്പെട്ടേക്കാം?
N.B നമ്മുടെ ഭാഗത്തു നിന്നുള്ള ആശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപെടുകയുള്ളൂ.

1. ഫെയ്സ്ബുക്ക് സുരക്ഷ വീഴ്ച
Facebook Security Vulnerabilities : ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ആവാൻ ഉള്ള സാധ്യത വളരെ വളരെ കുറവാണ്. അങ്ങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റിൽ ഉണ്ടേങ്കിൽ തന്നെ അതു അവർ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്.

2. ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി
Facebook Phishing Pages : ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ആവൂന്നതിന്റെ കാരണം Facebook Phishing Pages ആണ്. ഫെയ്സ്ബുക്കിന് സമാനം ആയ ഡിസൈൻ ഇൽ ഒരു വെബ്സൈറ്റ് ഹാക്കർസ് ഉണ്ടാക്കി അതു ഹാക്കർന്റെ സെർവർ ഇൽ ഹോസ്റ്റ് ചെയ്യുന്നു. വിക്‌ടിംനെ സോഷ്യൽ എഞ്ചിനീയറിംഗ് ട്രിക്‌സ് യൂസ് ചെയ്തു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങ്ങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച യൂസർനേമ്(username) & പാസ്‌വേഡ് ഹാക്കറിന് അതുവഴി ലഭിക്കുന്നു. ഇങ്ങനെ ആണ് Phishing വർക്ക് ചെയ്യുന്നത്.

ഒരിക്കലും ഫേസ്ബുക്കിനു പുറത്തു വേറെ ഒരു വെബ്സൈറ്റിലും നിങ്ങളിലൂടെ ഫേസ്ബുക്ക് ഡീറ്റൈൽസ് കൊടുക്കാതെ ഇരിക്കുക.

ഫെയ്സ്ബുക്കിന് ഉള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമൈൻ ഇലും ഇതുപോലെ Phishing പേജ് കാണാറുണ്ട്. സ്‌ക്രീന്ഷോട്ട് ചുവടെ ചേർക്കുന്നു.

2. ദോഷകരമായ ഫെയ്സ്ബുക്ക് ആപ്ലിക്കേഷനുകൾ
Malicious Facebook Applications : എന്റെ പ്രൊഫൈലിൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നു എന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങ്ങൾ ഒരു ഫെയ്സ്ബുക് അപ്ലിക്കേഷൻ യൂസ് ചെയ്യുബോൾ നിങ്ങൾ ആ അപ്ലിക്കേഷന് പല പേർമിഷൻസ്ഉം കൊടുക്കുന്നു . നിങ്ങളുടെ മെസ്സേജസ് അനലൈസ് ചെയ്യാൻ തുടങ്ങി നിങ്ങളുടെ വാൾ ഇൽ പോസ്റ്റ് ചെയ്യാൻ വരെ. Malicious ആയിട്ടുള്ള പല അപ്പ്ലിക്കേഷൻസ് ഉം ഫേസ്ബുക്കിൽ ഉണ്ട് . ഫെയ്സ്ബുക് അപ്പ്സ് യൂസ് ചെയ്യുമ്പോ സൂക്ഷിക്കുക. നിങൾ മാനേജ് ചെയ്യുന്ന പേജ് വരെ takeover ചെയ്യാൻ ഉള്ള പേർമിഷൻസ് ഫെയ്സ്ബുക് അപ്പ്സിനു ഉണ്ട് ( അങനെ ഉള്ള അപ്പ്സ് പബ്ലിഷ് ചെയ്യാൻ ഫെയ്സ്ബുക് സമ്മതിക്കാർ ഇല്ല എന്നിരുന്നാലും ടാര്ജറ്റഡ് അറ്റക്കസ് ന് ഉള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) അപ്പ്സ് യുസ് ചെയ്തു കഴിഞ്ഞ് അപ്പ്സ്ന്റെ Access എടുത്ത് കളയുക.

3. കീലോഗേർസ്

KEYLOGGERS, SPYWARES etc : നമ്മൾ കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർസ്ന് അത് കൈമാറുന്ന പ്രോഗ്രാമുകൾ ആണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഇൽ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫെയ്സ്ബുക്കോ ജിമെയിലോ ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന യൂസർനേമും പാസ്സ്‌വേർഡും കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർസ്ന് കയ്യ്മാറുകയും ചെയ്യും. കമ്പ്യൂട്ടർഇൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ യുസ് ചെയ്യുക. ഇന്റർനെറ്റ് കഫേ ഇൽ ഫേസ്ബുക് ഉസ് ചെയ്യുമ്പോൾ പാസ്സ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും VIRTUAL KEYBOARD യൂസ് ചെയ്യുക, Hardware Keyloggers ഉണ്ടാവാൻ ഉള്ള സാധ്യത ഉള്ളകൊണ്ടു ആണ് അങനെ ഒരു നിർദ്ദേശം.

4. ഒരു സ്‌ട്രോങ്, Guess ചെയ്യാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉസ് ചെയ്യുക
ഇത്രേം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഫെയ്സ്ബുക്ക് / സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതം ആയിരുക്കും.
P.S : പാസ്സ്‌വേർഡ് കൈമാറുക, കൂട്ടുകാരന്റെ കമ്പ്യൂട്ടർ ഇൽ പാസ്സ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫെയ്സ്ബുക്ക് പാസ്സ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള മണ്ടത്തരങ്ങൾ കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാം.

* ഫ്രീ വൈഫൈ എവിടെ കണ്ടാലും ഓടി പോയി കണക്ട് ചെയ്യുമ്പോഴും ഒന്ന് സൂക്ഷിക്കുക

facebook tips
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!