ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപനവുമായി മസ്ക്

നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും.വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്.

author-image
Lekshmi
New Update
ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപനവുമായി മസ്ക്

 

ന്യൂഡൽഹി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും.വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്.

ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും.യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും.

ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക.ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്.ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്.

elon-musk tweets bookmark