/kalakaumudi/media/post_banners/b2f9d30edabdd6d40c61354a5dff47b390cbe54e4c49d853d366d20b45c3cde3.jpg)
സാൻഫ്രാൻസിസ്‌കോ : ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്കർമാർ ഹാക്ക് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടാണ് സംഭവം നടന്നത്.
കക്കിൾ സ്‌ക്വാഡ് എന്ന ഹാക്കർ സംഘമാണ് ഡോർസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. വംശീയാധിക്ഷേപങ്ങളും ആന്റി സെമിറ്റിക്ക് സന്ദേശങ്ങളും ഡോർസിയുടെ അക്കൗണ്ടിൽ നിന്ന് പോസ്റ്റായതോടെയാണ് സംഭവം ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്.
ഹാക്ക് ചെയ്യപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം അക്കൗണ്ട് സുരക്ഷിതമാണെന്ന് അറിയിച്ച് ട്വിറ്റർ തന്നെ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെർവറുകളിലേക്ക് കടക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞില്ലെന്നും ട്വിറ്റർ പറയുന്നുണ്ട്. ഡോർസിയുടെ മൊബൈൽ നമ്പർ വഴിയാണ് ഹാക്കർമാർ ഹാക്ക് ചെയ്തതെന്നും ട്വിറ്റർ പറഞ്ഞു.