/kalakaumudi/media/post_banners/ba7dc78a398e072c3d3740369a53af2a4607a15a3e7e697f076d54756a6518a4.jpg)
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ പ്രവര്‍ത്തനം ലോകവ്യാപകമായി തടസ്സപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ട്വിറ്റര്‍ ഏതാനും സമയമായി ട്വീറ്റര്‍ വെബ്‌സൈറ്റ് തുറക്കാന്‍ സാധിക്കുന്നില്ല. സാങ്കേതിക തകരാര്‍ ഉണ്ടെന്നും അല്‍പസമയത്തിനകം പരിഹരിക്കുമെന്നുമുള്ള സന്ദേശമാണ് ഹോംപേജില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ സമയം വെെകീട്ട് ഏഴരയോടെയാണ് ട്വിറ്റര്‍ ഡൗണായത്.
യുഎസ്, മധ്യ യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ട്വീറ്റര്‍ ലഭിക്കുന്നില്ല. വെബ്‌സൈറ്റുകളുടെ ഡൗണ്‍ടൈം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് എത്തിയിരിക്കുന്നത്. അതേസമയം ചില ആളുകള്‍ക്ക് ട്വിറ്റര്‍ പേജ് തുറക്കാന്‍ സാധിക്കുന്നുണ്ട്.