അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ട്; പുതിയ ഐടി നയത്തിൽ പ്രതികരണവുമായി ട്വിറ്റർ

ന്യൂ ഡൽഹി: ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും തങ്ങൾക്ക് ആശങ്കയുണ്ട്. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് നിലപാട് വ്യക്തമാക്കി ട്വിറ്റർ. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലാണ് ട്വിറ്ററിന്റെ പ്രതികരണം. പുതിയ ഐടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്.

author-image
Sooraj Surendran
New Update
അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ട്; പുതിയ ഐടി നയത്തിൽ പ്രതികരണവുമായി ട്വിറ്റർ

ന്യൂ ഡൽഹി: ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും തങ്ങൾക്ക് ആശങ്കയുണ്ട്. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് നിലപാട് വ്യക്തമാക്കി ട്വിറ്റർ. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലാണ് ട്വിറ്ററിന്റെ പ്രതികരണം. പുതിയ ഐടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്.

കേന്ദ്ര നീക്കങ്ങളിൽ ട്വിറ്റർ ആശങ്കയും അറിയിച്ചു. കേന്ദ്രവുമായി ചർച്ചകൾ തുടരുമെന്നും ട്വിറ്റർ അറിയിച്ചു. അതേസമയം ഉപയോക്താക്കൾ പുതിയ ഐടി നിയമത്തിൽ ആശങ്കപ്പെടേണ്ടെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു.

അതേസമയം പുതിയ നിയമങ്ങള്‍ അനുസരിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന് ഉടന്‍ അറിയിക്കണെന്ന് കേന്ദ്രം വമ്പന്‍ ടെക്‌നോളജി കമ്പനികളോട് ആവശ്യപ്പെട്ടു. പുതിയ ഐടി ആക്ടിന്റെ പശ്ചാത്തലത്തില്‍ കൈക്കൊള്ളണമെന്നു പറഞ്ഞ നടപടികള്‍ സ്വീകരിച്ചോ എന്നും സർക്കാർ നല്‍കിയ കത്തില്‍ ചോദിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

twitter