ഒരു വര്‍ഷമായി പണമിടപാടില്ലേ ; ജനുവരി മുതല്‍ യുപിഐക്ക് വിലക്ക്!

ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31 മുതല്‍ താല്കാലികമായി മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ).

author-image
Greeshma Rakesh
New Update
ഒരു വര്‍ഷമായി പണമിടപാടില്ലേ ; ജനുവരി മുതല്‍ യുപിഐക്ക് വിലക്ക്!

യുപിഐ വഴി ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്തവര്‍ സൂക്ഷിച്ചോ, ഇക്കൂട്ടര്‍ക്ക് ജനുവരി മുതല്‍ യുപിഐ ഐഡികളും നമ്പറുകളും പണമിടപാടുകള്‍ നടത്തനാന്‍ കഴിയില്ല.ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31 മുതല്‍ താല്കാലികമായി മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ).

പലപ്പോഴും ഉപയോക്താക്കള്‍ ഫോണ്‍ നമ്പറുകള്‍ ഇടയ്ക്കിടെ മാറുമ്പോള്‍ പഴയ നമ്പര്‍ യുപിഐ ഐഡിയില്‍ നിന്ന് വിശ്ചേദിക്കാതെ പോകുന്നത് പതിവാണ്.എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടപ്രകാരം ഇത്തരത്തില്‍ നിഷ്‌ക്രിയമനായ ഫോണ്‍ നമ്പറുകള്‍ 90 ദിവസം കഴിഞ്ഞ് മറ്റൊരു ഉപയോക്താവിന് അനുവദിച്ചേക്കാം.

എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ കാരണമാകും. ഇത് തടയുന്നതിനാണ് എന്‍പിസിഐയുടെ പുതിയ നീക്കം.ഇതോടെ ഇനി ജനുവരി മുതല്‍ പണം സ്വീരിക്കാന്‍ കഴിയാതെ വരുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ഇല്ലാത്ത പക്ഷം പണമിടപാട് നടത്താന്‍ കഴിയില്ല.

 

india technology upi NPCI