/kalakaumudi/media/post_banners/f70e15cf568f34e60022d88566b6a2335b4b9b5c42f118ae05d66b1eaea274af.jpg)
കൊച്ചി: യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്(യു.പി.ഐ) ഉപയോഗിച്ചുള്ള ഇടപാടുകള്‍ തിങ്കളാഴ്ച മുതല്‍ ശ്രീലങ്കയിലും മൗറീഷ്യസിലും ലഭ്യമായി തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ രാജ്യങ്ങളിലെ ഭരണ നേതൃത്വവും പങ്കെടുക്കുന്ന വെര്‍ച്ച്വല്‍ ചടങ്ങില്‍ പുതിയ സേവനങ്ങള്‍ക്ക് തുടക്കമാകും.
ഇന്ത്യയുടെ റൂപേയ് കാര്‍ഡുകളുടെ സേവനങ്ങളും ശ്രീലങ്കയുടെ പ്രസിഡന്റ് റനില്‍ വിക്രം സിംഗും മലേഷ്യയുടെ പ്രധാനമന്ത്രി പ്രവില്‍ ജുഗ്നോതും സന്നിഹിതരാകുന്ന ചടങ്ങില്‍ തുടക്കമിടും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് തത്സമയ ബാങ്ക് ഇടപാടുകള്‍ വളരെ പെട്ടെന്ന് തന്നെ സാദ്ധ്യമാക്കുന്ന സംവിധാനമാണ് യു.പി.ഐ.
ധനകാര്യ ടെക്നോളജി രംഗത്ത് നവീനമായ സംവിധാനങ്ങള്‍ ഒരുക്കുന്ന ഇന്ത്യയുടെ സേവനങ്ങള്‍ക്ക് ആഗോള വ്യാപകമായി മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിദേശ മന്ത്രാലയം പ്രതിനിധികള്‍ പറയുന്നു.