/kalakaumudi/media/post_banners/e60b5e51a2b38ba15f2acdfae0a3798924027678ce4ebfcfb42c76942f918cf7.jpg)
ന്യൂഡല്‍ഹി: എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ ടെക്സ്റ്റിന്റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്.
പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് വിന്‍ഡോസ് ആപ്പിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. വാട്സ്ആപ്പിന്റെ വിന്‍ഡോസ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ആ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആപ്പ് സെറ്റിങ്ങ്സില്‍ പേഴ്സണലൈസേഷന്‍ മെനു തെരഞ്ഞെടുത്ത് ടെക്സ്റ്റിന്റെ വലിപ്പം ക്രമീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫീച്ചര്‍. 'കണ്‍ട്രോള്‍ പ്ലസ് സീറോ' അമര്‍ത്തിയും ടെക്സ്റ്റിന്റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വിന്‍ഡോസ് അപ്ഡേറ്റിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">