വരിക്കാര്‍ക്ക് കനത്ത തിരിച്ചടിയുമായി ബിഎസ്എന്‍എല്‍

ഫെബ്രുവരി മുതല്‍ സൗജന്യ വോയ്‌സ് കോള്‍ സംവിധാനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ നൈറ്റ് കോളുകള്‍ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച തോറും ലാന്‍ഡ് ലൈന്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന സൗജന്യ വോയ്‌സ് കോളുകളും ബിഎസ്എന്‍എല്‍ നിര്‍ത്തുന്നത്.

author-image
ambily chandrasekharan
New Update
വരിക്കാര്‍ക്ക് കനത്ത തിരിച്ചടിയുമായി ബിഎസ്എന്‍എല്‍

ഫെബ്രുവരി മുതല്‍ സൗജന്യ വോയ്‌സ് കോള്‍ സംവിധാനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ നൈറ്റ് കോളുകള്‍ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച തോറും ലാന്‍ഡ് ലൈന്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന സൗജന്യ വോയ്‌സ് കോളുകളും ബിഎസ്എന്‍എല്‍ നിര്‍ത്തുന്നത്. 2018 ഫെബ്രുവരി ഒന്നുമുതലാണ് സൗജന്യ വോയ്‌സ് കോള്‍ സംവിധാനം നിര്‍ത്തലാക്കുക്. ഇത് രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുമെന്നും ബിഎസ്എന്‍എല്‍ ഉപയോക്താക്കളില്‍ മാറ്റം ഉണ്ടാക്കിയേക്കാവുന്ന ചില പ്ലാനുകള്‍ തുടങ്ങുമെന്നും കൊല്‍ക്കത്ത ടെലഫോണ്‍സ് ചീഫ് ജനറല്‍ മാനേജര്‍ എസ്പി ത്രിപാഠി അറിയിച്ചു.

സൗജന്യ വോയിസ് കോള്‍ നിര്‍ത്തലാക്കുന്നതോടെ 2018 ഫെബ്രുവരി ഒന്നിന് ശേഷം കോള്‍/കോമ്‌ബോ/സൗജന്യ ബ്രോഡ്ബാന്‍ഡ് ബിഎസ്എന്‍എല്‍ ഉപയോക്താക്കളില്‍ നിന്ന് തുക ഈടാക്കുമെന്നും പുതിയ ഉപയോക്താക്കള്‍ക്കും നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 12 മില്യണ്‍ ബിഎസ്എന്‍എല്‍ കണക്ഷനുകളെയാണ് ഇത് ബാധിക്കുക.നേരത്തെ രാത്രി 10.30 മുതല്‍ രാവില ഒന്പത് മണിവരെ നല്‍കിവന്നിരുന്ന സൗജന്യ വോയ്‌സ് കോളിംഗ് സംവിധാനം ജനുവരി മധ്യത്തോടയാണ് ബിഎസ്എന്‍എല്‍ അവസാനിപ്പിച്ചത്.

bsnl