ഫെയ്സ്ബുക്കിന് എതിരാളിയായി വെറൊ

വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഒരു ആപ്പായിരുന്നു വെറൊ. എന്നാല്‍ ഫെയ്സ്ബുക്ക് എത്തിയതോടെ വെറൊയെ എല്ലാവരും കൈവിടുകയായിരുന്നു. വെറൊയെ പുതിയ ഇന്‍സ്റ്റഗ്രാം എന്നാണ് ഇപ്പോള്‍ ചിലരൊക്കെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സജീവമല്ലായിരുന്ന വെറൊ എന്ന വെബ്സൈറ്റില്‍ അംഗങ്ങളാകാന്‍ ഇപ്പോള്‍ ആളുകളുടെ തിക്കും തിരക്കുമാണ്.

author-image
Abhirami Sajikumar
New Update
ഫെയ്സ്ബുക്കിന് എതിരാളിയായി വെറൊ

 

വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഒരു ആപ്പായിരുന്നു വെറൊ. എന്നാല്‍ ഫെയ്സ്ബുക്ക് എത്തിയതോടെ വെറൊയെ എല്ലാവരും കൈവിടുകയായിരുന്നു. വെറൊയെ പുതിയ ഇന്‍സ്റ്റഗ്രാം എന്നാണ് ഇപ്പോള്‍ ചിലരൊക്കെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സജീവമല്ലായിരുന്ന വെറൊ എന്ന വെബ്സൈറ്റില്‍ അംഗങ്ങളാകാന്‍ ഇപ്പോള്‍ ആളുകളുടെ തിക്കും തിരക്കുമാണ്.

ആദ്യമെത്തുന്ന 10 ലക്ഷം പേര്‍ക്ക് വെറോ ഫ്രീ ആയി ഉപയോഗിക്കാം എന്നായിരുന്നു ആദ്യ പരസ്യം. പിന്നീട് ജീവിത കാലം മുഴുവന്‍ ഫ്രീ എന്ന ഓഫര്‍, ആളുകളുടെ അഭ്യര്‍ഥന പ്രകാരം തങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന പ്രസ്താവന വെറൊയില്‍ ആളുകള്‍ക്ക് താത്പര്യം ജനിച്ചു. 

ആളുകള്‍ ഇടിച്ചു കയറിത്തുടങ്ങിയതോടെ വെറൊ ആപ്പ് പണിമുടക്കി. പലര്‍ക്കും സൈന്‍ അപ് ചെയ്യാന്‍ പോലും സാധിക്കാതെയായി. പലര്‍ക്കും ഒരു പോസ്റ്റ് പോലും നടത്താന്‍ കഴിയുന്നില്ലെന്നും വാര്‍ത്തകള്‍ വന്നതോടെ സംഗതി സത്യമാണെന്നും തങ്ങള്‍ എത്രയും പെട്ടെന്ന് വേണ്ടതു ചെയ്യാമെന്നുമായിരുന്നു അധികൃതരുടെ മറുപടി.

vero