കോവിഡ് കാലത്ത് താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ പായ്ക്കുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോവിഡ് 19 ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 60 ദശലക്ഷം താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ പദ്ധതി വി സൗജന്യമായി നല്‍കും. 28 ദിവസ കാലാവധിയില്‍ 38 രൂപയുടെ ടോക്ക് ടൈയ്മും 100 എംബി ഡാറ്റയും ഉള്ളതാണ് ഈ പദ്ധതി.

author-image
Web Desk
New Update
കോവിഡ് കാലത്ത് താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ പായ്ക്കുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോവിഡ് 19 ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.

ഈ പദ്ധതി പ്രകാരം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 60 ദശലക്ഷം താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ പദ്ധതി വി സൗജന്യമായി നല്‍കും. 28 ദിവസ കാലാവധിയില്‍ 38 രൂപയുടെ ടോക്ക് ടൈയ്മും 100 എംബി ഡാറ്റയും ഉള്ളതാണ് ഈ പദ്ധതി.

വെല്ലുവിളികളുടേതായ ഇക്കാലത്ത് സുരക്ഷിതമായി കണക്ടഡ് ആയിരിക്കാനും ആവശ്യമായ എല്ലാ വിവരങ്ങളും നേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് വി പ്രതീക്ഷിക്കുന്നത്.

ഒറ്റത്തവണത്തേക്കുള്ള ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് 2940 ദശലക്ഷം വരുന്ന ആനുകൂല്യങ്ങളാണ് വിഐഎല്‍ നല്‍കുന്നത്.

ഇതിനു പുറമെ കൂടുതല്‍ വിപുലമായി വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 79 രൂപയുടെ കോമ്പോ റീച്ചാര്‍ജ് വൗച്ചറും വി പുറത്തിറക്കിയിട്ടുണ്ട്.

128 രൂപയുടെ (64+64) ഇരട്ടി ടോക്ക് ടൈം, 28 ദിവസ കാലാവധി, 200 എംബി ഡാറ്റ എന്നിവയാണ് പരിമിത കാലത്തേക്കായി ലഭ്യമാക്കിയിട്ടുള്ളത്.

technology