എക്‌സില്‍ അടിമുടി മാറ്റങ്ങള്‍; ഉപയോക്താക്കള്‍ക്ക് ഇനി വീഡിയോ, ഓഡിയോ കോളുകളും ചെയ്യാം

By priya.27 10 2023

imran-azhar

 

ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യങ്ങളൊരുക്കി എക്‌സ് പ്ലാറ്റ്‌ഫോം. എക്‌സില്‍ ഇനി വാട്‌സ്ആപ്പ് പോലെ തന്നെ വീഡിയോ, ഓഡിയോ കോളുകളും ചെയ്യാം.

 

ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


എക്‌സിനെ ഓള്‍ ഇന്‍ ഓള്‍ ആപ്പായി മാറ്റിയെടുക്കുക എത്തതാണ് മസ്‌കിന്റെ ലക്ഷ്യം. ട്വിറ്ററിന്റെ പേര് മാറ്റി എക്‌സ് എന്ന് ആക്കിയതിന് ശേഷം
മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മുതല്‍ പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍ വരെയുള്ള നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പ്ലാറ്റ്ഫോമിനെ സൂപ്പര്‍-ആപ്പാക്കി മാറ്റുമെന്ന് മസ്‌ക് സൂചന നല്‍കിയിരുന്നു.

 

 

 

OTHER SECTIONS