/kalakaumudi/media/post_banners/2f120c713aaf28dda911051598cf5bc46da12c7a9f052608e9fa77ee2dc0a59c.jpg)
സ്മാര്‍ട്ട്‌ഫോണുകളില്‍ സ്ഥിരമായി പോണ്‍ വിഡിയോ കാണുന്നവര്‍ സൂക്ഷിക്കണമെന്ന് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. അശ്ലീല വെബ്‌സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശനം വഴി വിലപ്പെട്ട രേഖകള്‍ ചോര്‍ത്തുന്നതിന് കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് സെക്യൂരിറ്റി കമ്പനി വന്ദേറയാണ് പോണ്‍ വെബ് സൈറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
വന്ദേറ കമ്പനിയുടെ ഡേറ്റ പ്രകാരം, പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഉപയോഗിക്കുന്ന നാലില്‍ ഒരു സ്മാര്‍ട്ട്‌ഫോണും വൈറസ്, മാല്‍വെയര്‍ ആക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ്. ഭൂരിഭാഗം പോണ്‍ വെബ്‌സൈറ്റുകളും വൈറസുകളുടെയും മാല്‍വെയറുകളുടേയും കേന്ദ്രമാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതോടെ നിരവധി മാല്‍വെയറുകളാണ് ഉപയോക്താവ് അറിയാതെ തന്നെ ഡിവൈസിലേക്ക് കയറുന്നത്.
അതായത് കംപ്യൂട്ടര്‍ ഉപയോഗിച്ച് പോണ്‍ കാണുന്നതിനേക്കാള്‍ അപകടകരമാണ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ഉപയോഗിച്ച് അശ്ലീല വിഡിയോ കാണുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, പ്രത്യേകിച്ച് ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ ഡെസ്‌ക് ടോപ്പ് ഡിവൈസുകളുടെ അത്ര സുരക്ഷിതമല്ല. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്നതാണ് സ്മാര്‍ട്ട്‌ഫോണുകളെന്നും വന്ദേര മുന്നറിയിപ്പ് നല്‍കുന്നു.
അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് പ്രവേശിക്കുന്ന മാല്‍വെയറുകളില്‍ മിക്കതും അതിഭീകരന്‍മാരാണ്. ഇത്തരം മാല്‍വെയറുകള്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും മറ്റു ഡേറ്റകളും രഹസ്യമായി ചോര്‍ത്തിയേക്കാം. മിക്ക പോണ്‍ വെബ്‌സൈറ്റുകളിലെയും അക്കൗണ്ട് വിവരങ്ങളും സുരക്ഷിതമല്ല. വന്ദേരയുടെ റിപ്പോര്‍ട്ട് പ്രകാരം മികച്ച 50 പോണ്‍ സൈറ്റുകളില്‍ 40 എണ്ണവും സുരക്ഷിതമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2016 ലെ റിപ്പോര്‍ട്ട് പ്രകാരം ബ്രസേഴ്‌സ് എന്ന പോണ്‍ വെബ്‌സൈറ്റിലെ എട്ടു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. കഴിഞ്ഞ നവംബറില്‍ അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡര്‍ നെറ്റ്വര്‍ക്കില്‍ നിന്ന് 40 കോടി പേരുടെ ഡേറ്റയാണ് ചോര്‍ത്തിയത്. വിവാഹേതര ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന വിവാദ ആപ്പ് ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടത് ഒരു വര്‍ഷം മുന്‍പാണ്. അന്ന് ഓരോ ഉപയോക്താവിന്റെയും വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ വെളിപ്പെടുത്തി. യഥാര്‍ഥ പേരുകള്‍, വിലാസങ്ങള്‍, സെര്‍ച്ചിങ് ഹിസ്റ്ററി, ക്രെഡിറ്റ് കാര്‍ഡ് ഇടപാട് രേഖകള്‍ എല്ലാ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. മിക്ക ഹാക്കര്‍മാരും ഉപയോക്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.