ഡിസ്‌പ്ലെയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി വിവോയുടെ പുതിയ ഫോണ്‍ എത്തുന്നു

ഇനി വിപണി കൈയ്യടക്കാന്‍ വിവോയുടെ പുതിയ ഫോണ്‍ എത്തുകയാണ്. അതും ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായിട്ടാണ് വിവോയുടെ പുതിയ ഫോണ്‍ വിപണി കൈയ്യടക്കാന്‍ എത്തുന്നത്.

author-image
ambily chandrasekharan
New Update
ഡിസ്‌പ്ലെയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി വിവോയുടെ പുതിയ ഫോണ്‍ എത്തുന്നു

 

ദില്ലി: ഇനി വിപണി കൈയ്യടക്കാന്‍ വിവോയുടെ പുതിയ ഫോണ്‍ എത്തുകയാണ്. അതും ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായിട്ടാണ് വിവോയുടെ പുതിയ ഫോണ്‍ വിപണി കൈയ്യടക്കാന്‍ എത്തുന്നത്. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് വിവോ എക്‌സ് 21 നെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്. വിവോയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണായി വിവോ എക്‌സ് 21 ആണ് വിപണിയിലേയ്ക്ക് എത്തുന്നത്. ഇന്ന് മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും.കൂടാതെ ഓഫ്‌ലൈനായും ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. മാത്രമല്ല,ഫോണ്‍ ഡിസ്‌പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി എത്തുന്ന ആദ്യ മോഡലാണ് വിവോ എക്‌സ് 21. 128 ജിബി സ്റ്റോറേജാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഈ പുതിയ മോഡല്‍ ഫോണിന്റെ പ്രത്യേകത എന്നത്
ക്വാല്‍ക്കോം സ്‌നാപ് ഗ്രാഗണ്‍ 660 പ്രോസസറാണ്.ഇതിനുപുറമെ 6.28 ഇഞ്ച് ഡിസ്‌പ്ലേ, 3,200 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 35999 രൂപയാണ് വിവോ എക്‌സ് 21 ന്റെ വില.

vivo new model