/kalakaumudi/media/post_banners/57f4aa7ea70b949be5eb353a709975498c380c46e7ec32d130447491fe4cb1c1.jpg)
സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ എക്സ് 21 പുറത്തിറങ്ങി. സ്മാർട്ഫോണുകളിൽ എന്നും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന വിവോയുടെ ഓരോ മോഡലും വളരെയധികം ശ്രദ്ധേയമാണ്. സാധാരണ ഫോണിന്റെ പുറകെ നൽകുന്ന ഫിംഗർപ്രിന്റ് സെൻസർ ഡിസ്‌പ്ലേയിൽ കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും? അത്തരമൊരു ഫീച്ചറാണ് വിവോ അവതരിപ്പിക്കുന്നത്. 6.28 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. 2.2GHz ഒക്ട കോർ പ്രോസെസ്സറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 12 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 12 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫി ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു ആകർഷണീയത. 3200mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 35,990 രൂപയാണ് ഫോണിന്റെ തുടക്കവില.