/kalakaumudi/media/post_banners/410aaf8c7e3b7b514fc8a449c1eb47288968c50810c1ae542ac856bf0d00cb91.jpg)
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ X20 പ്ലസ് യുഡി സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിക്കുന്നു. 39,800 രൂപ പ്രൈസ് ടാഗില്‍ ജനുവരി 25 നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ അവതരണം. മുന്‍മോഡല്‍ X20 പ്ലസിനു സമാനമായ ഡിസൈനില്‍ തന്നെയാണ് X20 പ്ലസ് യുഡി അവതരിക്കുന്നത്. ഫിങ്കര്‍പ്രിന്റ് സ്‌കാനറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഹൈലേറ്റ്. ഡിസ്‌പ്ലെയ്ക്ക് താഴെയായിട്ടായിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഇടംതേടുക.
6.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 2.2GHz ഓക്ട-കോര്‍ പ്രോസസര്‍, 4ജിബി റാം, 128GB സ്റ്റോറേജ്, 12MP/5MP റിയര്‍ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ, 3800mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍