/kalakaumudi/media/post_banners/ebba72d598a7e1c0bcfaa4213bfe610695c3f2763ffa8c71a70ec7ffb44c1071.jpg)
ടെലികോം രംഗത്തെ ഞെട്ടിച്ചുകൊണ്ട് വോഡഫോണ്‍ എത്തി. വോഡഫോണ്‍ പ്രീപെയ്ഡ് ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെയും 549 രൂപയുടെയും ഓഫറുകളാണ്.പുറത്തിറക്കിയിരിക്കുന്നത്.വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി പുറത്തിറക്കിയ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന 3.5 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ STD കോളുകളുമാണ് 549 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുക. കൂടാതെ ദിവസേന 100 SMS ലഭിക്കുന്നു. 28 ദിവസ കാലാവധിയിലാണ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകുക.799 രൂപയുടെ റീച്ചാര്‍ജില്‍ വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് 28 ദിവസ കാലാവധിയില്‍ ദിവസേന 4.5ജിബിയുടെ ഡാറ്റയും പരിധിയില്ലാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും കൂടാതെ 100 SMS ഓഫറുകളും ലഭ്യമാക്കാം.