/kalakaumudi/media/post_banners/53b07ab5b5a682616bfb15e2c0a978579ef86fbc955ed594784428507ed735c8.jpg)
വൊഡാഫോണിന്റെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ പുറത്തിറക്കി .എന്നാല്‍ കഴിഞ്ഞ മാസം ഐഡിയ പുറത്തിറക്കിയ ഓഫറുകള്‍ക്ക് സമാനമായ ഓഫറുകളാണിത് .പുതിയ 4ജി സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പമാണ് 2200 രൂപവരെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് .
2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു .എന്നാല്‍ ഈ ഓഫറുകള്‍ ലഭിക്കുന്നത് പുതിയ 4 ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒപ്പമാണ് .ടെക്നോ ,Camon i എന്നി സ്മാര്‍ട്ട് ഫോണുകളുടെ തിരെഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പമാണ് പുതിയ ഓഫറുകള്‍ ലഭ്യമാകുന്നത് .
Tecno i3, Tecno i3 Pro, Tecno i5, Tecno i5 Pro, കൂടാതെ Tecno i7 എന്നി മോഡലുകളിലും ,Camon i സീരിയസുകളിലുമാണ് വൊഡാഫോണ്‍ 2200 രൂപ ക്യാഷ് ബാക്ക് നല്‍കുന്നത് .ഈ മോഡലുകളില്‍ വൊഡാഫോണ്‍ പ്രീപെയ്ഡ് 150 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യണം .
18 മാസത്തിനുള്ളില്‍ ഈ ക്യാഷ് ബാക്ക് നിങ്ങളുടെ വൊഡാഫോണ്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതായിരിക്കും . വൊഡാഫോണിന്റെ ഇതേ ക്യാഷ് ബാക്ക് ഓഫറുകള്‍ മൈക്രോമാക്സിന്റെ പുതിയ 4 ജി മോഡലുകള്‍ക്കൊപ്പം ലഭിക്കുന്നുണ്ട് .