ഐഫോണില്‍ ഇനി മുതല്‍ വാട്ട്‌സാപ്പ് ലഭ്യമാകില്ല

By priya.03 09 2022

imran-azhar

 

ഇനപ്രിയ ആപ്പായ വാട്ട്‌സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോണ്‍. ഐഒഎസ് 10 അല്ലെങ്കില്‍ ഐഒഎസ് 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ മോഡലുകള്‍ ഉടന്‍ തന്നെ വാട്ട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തുമെന്ന് മുന്‍പുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 24 മുതല്‍ പുതിയ മാറ്റങ്ങള്‍ പാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.പഴയ ഐഫോണുകളിലെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതിന് വേണ്ടി തങ്ങളുടെ ഹാന്‍ഡ്സെറ്റുകള്‍ ഐഒഎസ്12-ലേക്കോ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം.


ഈ സമയത്ത് ഐഫോണ്‍ 5, ഐഫോണ്‍ 5സി ഉപയോക്താക്കളെ പുതിയ ഐഫോണ്‍ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യണം. ഈ ഐഫോണ്‍ മോഡലുകളില്‍ പുതിയ ഐഒഎസ് ബില്‍ഡിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഐഫോണ്‍ 5, ഐഫോണ്‍ 5സി എന്നിവ വാട്ട്‌സാപ്പിനെ പിന്തുണയ്ക്കുന്നത് ആപ്പിള്‍ ഉടന്‍ നിര്‍ത്തുമെന്നാണ് മെയ് മാസത്തില്‍ വാബ്ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ട് .

 

റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 24-നുള്ളില്‍ ഐഫോണ്‍ 10, ഐഫോണ്‍ 11 എന്നിവയ്ക്കുള്ള പിന്തുണ വാട്ട്സ്ആപ്പും അവസാനിപ്പിച്ചേക്കാം. വാട്ട്സ്ആപ്പിനെ പിന്തുണയ്ക്കുന്ന ഒരു ഐഫോണ്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പ്രായോഗികമല്ല.ഐഫോണ്‍ 5, ഐഫോണ്‍ 5സി ഉപയോക്താക്കള്‍ക്ക് ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡ് പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാലും, ഐഫോണ്‍ 5എസ് അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡലുകള്‍ ഉള്ള ഉപയോക്താക്കള്‍ക്ക് ഐഒഎസ് 12-ലേക്ക് അപ്ഡേറ്റ് ചെയ്യാനും വാട്ട്‌സാപ്പ് പിന്തുണ തുടര്‍ന്നും സ്വീകരിക്കാന്‍ കഴിയും.


വാട്ട്‌സാപ്പ് അതിന്റെ എഫ്എക്യൂ പേജിലേക്ക് തങ്ങളുടെ ആവശ്യകതകളെ പറ്റി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വാട്ട്‌സാപ്പ് പ്ലാറ്റ്ഫോം അവരുടെ ഹാന്‍ഡ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത് തുടരണമെങ്കില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐഒഎസ് 12 അല്ലെങ്കില്‍ പുതിയ അപ്ഡേറ്റ് ലഭിക്കണം. താരതമ്യന ആന്‍ഡ്രോയിഡ് 4.1-ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ ആപ്പ് ഇപ്പോഴും സ്‌പ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ അപ്ഡേറ്റ് ആപ്പിളിന്റെ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഒരു പ്രശ്‌നമാകാതെ ശ്രദ്ധിക്കേണ്ടതുമുണ്ട്.

 

നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 89 ശതമാനം ഐഫോണ്‍ ഉപയോക്താക്കളും ഐഒഎസ് 15-ലേക്ക് മാറിയിട്ടുണ്ട്.82 ശതാനം ആപ്പിള്‍ ഉപയോക്താക്കളും ഐഒഎസ് 15-ലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. നാല് ശതമാനം ഉപയോക്താക്കള്‍ മാത്രമേ ഐഒഎസ് 13 അല്ലെങ്കില്‍ അതിന് മുമ്പുള്ള പതിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളൂ.

 

OTHER SECTIONS