/kalakaumudi/media/post_banners/5da934bd48481321b1555946ad4f57086068e69c5ea4a55dc034029a015ef82e.jpg)
ടെക്ക് ലോകം കീഴടക്കാൻ ഇതാ ഒരു വെറൈറ്റി ഐഫോൺ ഇറങ്ങിയിരിക്കുകയാണ് . വെറൈറ്റിയെന്നു പറഞ്ഞാൽ മാത്രം പോരാ ഇത് ഒരു ഒന്നൊന്നര ഐഫോൺ ആയിപോയി . ഐഫോൺ തുറന്നു നോക്കിയാൽ നോക്കുന്നവർ ഞെട്ടും അത് ഉറപ്പ് .
ഇന്നത്തെ കാലത്ത് എല്ലാം ഹൈടെക്ക് രീതിയിലാണല്ലോ . ഈ ഹൈടെക്ക് യുഗത്തിൽ കല്യാണക്കുറിയും ഒന്ന് ഹൈടെക്ക് ആക്കാമെന്ന് കരുതി കാണും ഈ പ്രതിശ്രുത വധുവരന്മാർ .
നമ്മുടെ ഇന്ത്യയിൽ തന്നെയാണ് ഇത്തരത്തില്‍ രസകരമായ കല്യാണക്കുറി വന്നിരിക്കുന്നത്.
സുരേഷ് കുമാര്‍ വിദ്യാ പ്രിയങ്ക എന്നിവരുടെ കല്യാണക്കുറിയാണ് നവമാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരിക്കുന്നത്. ആദ്യപേജില്‍ ഐഫോണില്‍ വരന്റെയും വധുവിന്റെ ചിത്രം സഹിതം ഫോണ്‍കോള്‍ വരുന്ന രീതിയിലും. ഉള്‍പേജില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പോലെയുമാണ് തയ്യാറാക്കിയിരിക്കുന്നത്. ഫോണിന്റെ ലോഗോ സഹിതം പിന്‍ഭാഗമാണ് കത്തിന്റെയും പിന്‍വശം.
രക്ഷിതാക്കൾ ഉറപ്പിച്ച വിവാഹമാണെങ്കിലും കുറച്ച് വെറൈറ്റി ആകാമെന്ന് കരുതിയാണ് കല്യാണകുറി ഇങ്ങനെ ഡിസൈൻ ചെയ്തതെന്ന് സുരേഷ് കുമാർ പറഞ്ഞു .