ഭീകരരുടേതെന്ന് സംശയിക്കുന്ന 'ലഷ്‌കര്‍ ഇ തൊയ്ബ' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ്

ഭീകരരുടേതെന്ന് സംശയിക്കുന്ന 'ലഷ്‌കര്‍ ഇ തൊയ്ബ' എന്ന് പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ് അറിയിച്ചു. രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് വ്യക്തമായതായും അന്വേഷണ സംഘം പറഞ്ഞു.

author-image
ambily chandrasekharan
New Update
ഭീകരരുടേതെന്ന് സംശയിക്കുന്ന 'ലഷ്‌കര്‍ ഇ തൊയ്ബ' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ്

ലഖ്‌നൗ: ഭീകരരുടേതെന്ന് സംശയിക്കുന്ന 'ലഷ്‌കര്‍ ഇ തൊയ്ബ' എന്ന് പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ് അറിയിച്ചു. രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് വ്യക്തമായതായും അന്വേഷണ സംഘം പറഞ്ഞു.

അന്വേഷണം തുടരുമെന്നും ചൊവ്വാഴ്ച കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മെസേജ് ശ്രദ്ധയില്‍ പെട്ട യുവാവ് പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ലഖ്‌നൗ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whats app