/kalakaumudi/media/post_banners/e90132e01d5959e6f510ca8748ee9bec4fe3849b3fc6041881ec704c50d55210.jpg)
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ് ആപ് രംഗത്തെത്തിയിരിക്കുന്നു. ഇത്തവണ ഉപയോക്താകള്‍ക്കായി രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കൊണ്ടാണ് വാട്‌സ്ആപ് എത്തിയിരിക്കുന്നത്.ഐ.ഒ.എസിലാണ് ആദ്യഘട്ടത്തില്‍ ഫീച്ചറെത്തുക എന്നാണ് സൂചന.വാട്‌സ് ആപിന്റെ ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കാനാണ് ഹൈപ്രിയോറിറ്ററി നോട്ടിഫിക്കേഷനിലൂടെ വാട്‌സ് ആപ് ഇവിടെ ലക്ഷ്യമിടുന്നത്. കൂടാതെ പിന്‍ ചാറ്റിന്റെ മാതൃകയിലാവും പുതിയ ഫീച്ചറെത്തുന്നത്.കൂടാതെ വാട്‌സ് ആപ് നോട്ടിഫിക്കേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമാണ് വാട്‌സ് ആപ് പുതുതായി ഇവിടെ അവതരിപ്പിക്കുന്നത്.ഇതിനെല്ലാം പുറമെ വാട്‌സ് ആപില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ മൊബൈലിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ ഏറ്റവും മുകളിലായി കാണിക്കുന്നതാണ് ഫീച്ചര്‍. പേഴ്‌സണല്‍ ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാവും.വാട്‌സ് ആപിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന ഫീച്ചറാണ് ഡിസ്മിസ് അഡ്മിന്‍.