വാട്‌സ് ആപ്പിൽ ഇനി മുതൽ ചാറ്റ് സ്‌ക്രീൻ ഷോട്ട് എടുക്കാനാകില്ല

പുതിയ സുരക്ഷാ സംവിധാനവുമായി വാട്‌സ് ആപ്പ്. ഇനി മുതൽ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.

author-image
Sooraj Surendran
New Update
വാട്‌സ് ആപ്പിൽ ഇനി മുതൽ ചാറ്റ് സ്‌ക്രീൻ ഷോട്ട് എടുക്കാനാകില്ല

പുതിയ സുരക്ഷാ സംവിധാനവുമായി വാട്‌സ് ആപ്പ്. ഇനി മുതൽ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. ചാറ്റ് ഓപ്‌ഷനിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. 2.19.71 അപ്‌ഡേറ്റിലാണ്‌ പുതിയ സംവിധാനം ഉപയോഗിക്കാനാകുക. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും. ഉപഭോക്താക്കളുടെ സുരക്ഷ മുന്സിനിർത്തിയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

whats app new update