/kalakaumudi/media/post_banners/1a7b4e896e9efe160a64c9e663167cc6ab1815a8247630e13dd059b41757880d.jpg)
വിൻഡോസ് ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. വിൻഡോസിൽ, വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ഡാർക്ക് തീം ലഭ്യമാകും. നേരത്തെ തന്നെ വാട്ട്‌സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും ലഭ്യമായിരുന്നു, എങ്കിലും ഡെസ്‌ക്ടോപ്, വിൻഡോസ് വേർഷനിൽ ഡാർക്ക് തീം ലഭ്യമായിരുന്നില്ല. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് വാട്ട്‌സ് ആപ്പ് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഐ ഒ എസ് ഉപഭോക്താക്കൾക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ യു ഐ യിലാണ് ഇത്തവണ വാട്ട്‌സ് ആപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണിൽ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും.
വാട്ട്‌സ് ആപ്പ് സെറ്റിംഗ്‌സിൽ ജനറൽ ക്യാറ്റഗറിയിൽ നിന്നും വിൻഡോസ് ഉപഭോക്താക്കൾക്ക് തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കുന്നതിനു മുന്പായി, നിലവിലെ തീം മാറ്റിയ ശേഷം ആപ്പ് റീസ്റ്റാർട്ട് ചെയ്യേണ്ടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
