/kalakaumudi/media/post_banners/647993ebd6cc55f5e0d04b09540f59913fe6f3ed237ae353985a171332bef92a.jpg)
പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പിൽ ഇനി വോയ്‌സ് മെസേജ് റെക്കോര്‍ഡിങ് ലോക്ക് ചെയ്യാം. മുമ്ബ് ഒരു സന്ദേശം റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ റെക്കോഡിങ് തീരുന്നതു വരെ വാട്‌സ്‌ആപ്പിലെ റെക്കോര്‍ഡിങ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കണം. കൈ വിട്ടാല്‍ റെക്കോര്‍ഡ് നില്‍ക്കുകയും അതുവരെ റെക്കോര്‍ഡ് ചെയ്ത സന്ദേശം സുഹൃത്തിനു പോകുകയും ചെയ്യും.കഴിഞ്ഞ നവംബറില്‍ തന്നെ വാട്‌സ്‌ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ പുതിയ സൗകര്യം എത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്ബാണ് ഈ ഫീച്ചര്‍ ഉപയോക്താക്കളില്‍ എത്തിത്തുടങ്ങിയത്. വാട്‌സ്‌ആപ്പിന്റെ പുതിയ പതിപ്പില്‍ ഈ വേര്‍ഷന്‍ ലഭ്യമാണ്. റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍ അയയ്ക്കുന്നതിനു മുമ്ബ് അത് കേള്‍ക്കാനുള്ള സൗകര്യം വൈകാതെ അവതരിപ്പിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടപ്പാട് : മാതൃഭൂമി