'ടുഡേ വ്യൂ'പുതിയ സവിശേഷതയുമായി വാട്ട്സ്‌ആപ്പ്

വാട്ട്സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ടുഡേ വ്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും, സ്റ്റാറ്റസ് കാണുവാനും ഫോണ്‍ സ്ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാനും കഴിയുന്നു.

author-image
Abhirami Sajikumar
New Update
'ടുഡേ വ്യൂ'പുതിയ സവിശേഷതയുമായി വാട്ട്സ്‌ആപ്പ്

വാട്ട്സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ടുഡേ വ്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും, സ്റ്റാറ്റസ് കാണുവാനും ഫോണ്‍ സ്ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാനും കഴിയുന്നു.

വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ആദ്യഘട്ടത്തില്‍ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഐഒഎസ് 7.0യും അതിന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില‍ ഈ അപ്ഡേറ്റ് കിട്ടും. ഐഒഎസിലെ വാട്ട്സ്‌ആപ്പിന്‍റെ അടുത്ത അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് സൂചന.

whats app