/kalakaumudi/media/post_banners/937dfaf021a801833182972bf70caa66ba26e5c22f5f40da8f0d1c7052400d1a.jpg)
വാട്‌സ്‌ആപ്പിൽ വ്യാജന്മാരെന്ന് റിപ്പോര്‍ട്ട്. മാല്‍വെയര്‍ബൈറ്റ്‌സ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. വാട്‌സ്‌ആപ്പ് പ്ലസ് എന്ന ആപ്പാണ് ഈ വ്യാജന്മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പകരം ലിങ്കുകള്‍ വഴിയാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായി ഡൗണ്‍ലോഡ് ആകുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോയിലാണ് കാണപ്പെടുന്നത്.