വാട്സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം 6000 കോടി

വാട്സ് അപ്പ് എന്നത് ജനകിയ ആപ്പായി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന മാധ്യമം ആണ് 'വാട്സ് അപ്പ്' .വാട്സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം ആറായിരം കോടി

author-image
BINDU PP
New Update
വാട്സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം 6000 കോടി

വാട്സ് അപ്പ് എന്നത് ജനകിയ ആപ്പായി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന മാധ്യമം ആണ് 'വാട്സ് അപ്പ്' .വാട്സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം ആറായിരം കോടി. സജീവ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 150 കോടിയും.സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്‍െറ തന്നെ സ്വന്തമായ ഇന്‍സ്റ്റാഗ്രാമാണ് വാട്സ് ആപ്പിനു ശേഷമുള്ള ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ പ്രോഡക്റ്റ്. പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്പ് ചാറ്റിനെ അപേക്ഷിച്ച്‌ ഇന്‍സ്റ്റാഗ്രാമിനും വാട്സ് ആപ്പിനും വലിയൊരു ശതമാനം ഉപയോക്താക്കളാണുള്ളത്.ടെക്ക് ക്രഞ്ചിന്‍െറ കണക്കുപ്രകാരം 178 മില്ല്യണ്‍ ഉപയോക്താക്കള്‍ സ്നാപ്പ് ചാറ്റിനുണ്ടെങ്കില്‍ 300 മില്ല്യണ്‍ ഉപയോക്താക്കളാണ് വാട്സ് ആപ്പിനും, ഇന്‍സ്റ്റാഗ്രാമിനുമായിട്ടുള്ളത്. 2014 ഫെബ്രുവരി 19ന് വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയിരുന്നു.

whats up