/kalakaumudi/media/post_banners/a5e0a75744875f5d3cb74e72c7468212fd0bcae03c5708ecba8dcc902e1e21f0.jpg)
വാട്ട്‌സാപ്പ് ഉപഭോക്താക്കൾക്ക് വീണ്ടുമൊരു സന്തോഷവാർത്ത. വാട്സ് അപ്പ് പുതിയ വേർഷൻ ഉപഭോക്താക്കൾക്കിടയിൽ ഒരുപാട് കണ്ഫ്യൂഷൻ ആക്കിയിരുന്നു. സ്റ്റാറ്റസിനെ കുറിച്ചായിരുന്നു കൂടുതൽ പരാതി. പുതിയ രീതീയിൽ സ്റ്റാറ്റസ് വീഡിയോ ആയും ജിഫായും ഫോട്ടോയായും ഇടാം എന്നതായിരുന്നു പുതിയ വാട്സ് ആപ്പിന്റെ പ്രത്യേകത. എന്നാൽ പഴയ രീതിയിൽ തുടരാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളയിരുന്നു കൂടുതലും.
മലയാളീ ട്രോളന്മാര്‍ മാത്രമല്ല, ലോകമാകെയുള്ള ഉപയോക്താക്കളാകെ വാട്ട്‌സപ്പിന്റെ പുതിയ പതിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പുതിയ പതിപ്പിലെ ആ പരിഷ്‌കരണം വാട്ട്‌സപ്പിന്റെ സ്റ്റാറ്റസേ ഇല്ലാതാക്കിയെന്നാണ് ഏവരും ഒരൊറ്റ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. ഇതോടെ ഈ തീരുമാനം പുനപരിശോധിക്കാനൊരുങ്ങുകയാണ് വാട്ട്‌സപ്പ്. അവരവരുടെ പ്രൊഫൈലുകള്‍ക്ക് ടെക്സ്റ്റ് സ്റ്റാറ്റസ് തന്നെ പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്‌സപ്പിപ്പോള്‍. പക്ഷെ, ഇനി സ്റ്റാറ്റസെന്ന പേരിലായിരിക്കില്ല ഇതറിയപ്പെടുക, മറിച്ച് ടാഗ്ലൈനെന്ന പേരിലായിരിക്കുമെന്ന് മാത്രം.വാട്ട്‌സപ്പിന്റെതുള്‍പ്പെടെയുള്ള ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
