കമ്പനികള്‍ക്ക് വേണ്ടി പ്രത്യേക മെസേജിങ് സംവിധാനവുമായി വാട്‌സ് ആപ്പ് രംഗത്ത്

കമ്പനികള്‍ക്ക് വേണ്ടി പ്രത്യേക മെസേജിങ് സംവിധാനവുമായി വാട്‌സ് ആപ്പ് രംഗത്ത്. എന്റര്‍പ്രൈസ് എന്നാണ് വാട്‌സ് ആപ്പ് ഈ പുതിയ പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. പുതിയ സംവിധാനം ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ ലഭ്യമാകും. വാട്‌സ് ആപ്പ് ബീറ്റാ (വബേറ്റ) ഇന്‍ഫോയാണ് വാര്‍ത്ത പുറത്തുവിട്ടത്.

author-image
BINDU PP
New Update

പുതിയ മെസേജിങ് സംവിധാനം വലിയ കമ്പനികള്‍ക്കുവേണ്ടിയാണ് അവതരിപ്പിക്കുന്നത്. വാട്‌സ് ആപ്പ് ഉപയോഗിച്ച് കമ്പനികളിലെ മുഴുവന്‍ ജീവനക്കാരിലേക്കും കൂടുതല്‍ മെസേജുകള്‍ വളരെ വേഗത്തില്‍ അയക്കാന്‍ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സാധാരണ മെസേജുകള്‍ കൈമാറുന്നതിന് ഐഒഎസില്‍ 2.16.15+ വേര്‍ഷനാണ് ഉപയോഗിക്കുന്നത്. എന്റര്‍പ്രൈസ്ഇപ്പോഴുള്ള മെസേജിങ് ആപ്പുകളേക്കാളോ അല്ലെങ്കില്‍ അത്രയും തന്നെയോ ജനപ്രിയമാകുമെന്നാണ് കരുതുന്നതെന്നും വാട്‌സ് ആപ്പ് ബീറ്റാ ഇന്‍ഫോ പറഞ്ഞു.

മെസേജിങിന്റെ വിവിധതലങ്ങളാണ് വാട്‌സ് ആപ്പ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ബിസിനസിനെ സഹായിക്കാന്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ സംവിധാനത്തില്‍ ട്രാന്‍സിലേഷനും ഉണ്ടാകും. മെസേജിങില്‍ വലിയ മാറ്റങ്ങള്‍ വാട്‌സ് ആപ്പ് എന്റര്‍പ്രൈസ് കൊണ്ടുവരുമെന്നും വബേറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തു. ജെ എസ് ഒ എന്‍ ഫയലുകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് നേരത്തെതന്നെ മെസേജിങ് സംവിധാനങ്ങള്‍ അവതരിപ്പിച്ചുണ്ട്. ഈ മാതൃക വാട്‌സ് ആപ്പ് പിന്‍തുടരുമെന്ന് കരുതുന്നില്ലെന്നും വബേറ്റ ഇന്‍ഫോ ട്വീറ്ററിലൂടെ പറഞ്ഞു. ഓര്‍ഡറുകള്‍, ഇടപാടുകള്‍, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍, വിപണി എന്നീ സാങ്കേതികഘടകങ്ങള്‍ അടങ്ങിയ ബിസിനസിനെ സഹായിക്കാനാണ് പുതിയ സംവിധാനം അവതരപ്പിക്കുന്നതെന്നാണ് വാട്‌സ് ആപ്പ് അവകാശപ്പെടുന്നത്.

whats up messanger