/kalakaumudi/media/post_banners/2683e01d0d4f34b2a12a8b01bb5ebb14758014ee046231fdefcdcb61c890c11f.png)
കോടിക്കണക്കിനു സ്മാർട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്‌സാപ്പ് അവസാനിപ്പിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ 3ജിഎസും നിരവധി ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. കാലഹരണപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാനാണ് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.
ഈ വര്‍ഷം ആദ്യമാണ് വാട്‌സാപ്പ് പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളില്‍ വാട്‌സാപ്പിന്റെ സേവനം അവസാനിക്കും. അതായത് ദിവസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പ് ഉപയോഗിച്ചുള്ള സൗജന്യ ചാറ്റിങ് ഇത്തരം സ്മാര്‍ട്ട്‌ഫോണുകളില്‍ അവസാനിക്കും.