/kalakaumudi/media/post_banners/5e59e985de400621144e90b0e7031dcec0bb00cdf3c3cd9cc7339275c70ecd41.jpg)
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ഒരുപാട് കാത്തിരുന്ന ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് ഇത്തവണ എത്തിയിരിക്കുന്നത്.വോയിസ് മെസേജിലാണ് പുതിയ മാറ്റം വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. മുന്‍പ് വോയിസ് മെസേജ് അയക്കാനായി, റെക്കോര്‍ഡ് ബട്ടണില്‍ ഏറെ നേരം പ്രസ് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ അപ്‌ഡേഷനില്‍ ഒരു തവണ പ്രസ് ചെയ്യുന്നതോടെ തുടര്‍ച്ചയായി പ്രസ് ചെയ്ത് പിടിച്ച് ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നു.ഇതിനുവേണ്ടി 0.5 സെക്കന്‍ഡുകള്‍ മൈക്ക് പ്രസ് ചെയ്ത ശേഷം ലോക്ക് ബട്ടനിലേക്ക് സ്ലൈഡ് ചെയ്യുന്നതോടെ ഓഡിയോ ലോക്ക് ആകുകയും റെക്കോര്‍ഡ് ചെയ്ത ശേഷം എളുപ്പത്തില്‍ അയച്ചുകൊടുക്കാനും കഴിയുന്നു.വാട്ട്‌സ്ആപ്പിന്റെ ഇത്തരം സൗകര്യപ്രദമായ പുതിയ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്നതാണ്.