ഒരൊറ്റ ക്ലിക്കില്‍ 100 ചിത്രങ്ങള്‍ ; പുതിയ ഫീച്ചറുമായി വാട്‌സപ്

ഇന്ന് ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത മെസേജിങ് സേവനമാണ് വാട്‌സപ്. അതുകൊണ്ടുതന്നെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നതിലും വാട്സപ് മുന്നിട്ട് നില്‍ക്കാറുണ്ട്.

author-image
greeshma
New Update
 ഒരൊറ്റ ക്ലിക്കില്‍ 100 ചിത്രങ്ങള്‍ ; പുതിയ ഫീച്ചറുമായി വാട്‌സപ്

ഇന്ന് ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത മെസേജിങ് സേവനമാണ് വാട്‌സപ്. അതുകൊണ്ടുതന്നെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നതിലും വാട്സപ് മുന്നിട്ട് നില്‍ക്കാറുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയും അതെ സമയം സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് വാട്‌സപ് പരീക്ഷിക്കാറുള്ളത്. എന്നാല്‍ ഒറ്റയടിക്ക് 100 മീഡിയ ഫയലുകള്‍ വരെ അയയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്‌സാപ്പില്‍ ഉടന്‍ വരാന്‍ പോകുന്നത്.

ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേസമയം 100 ചിത്രങ്ങള്‍ അയയ്ക്കാനുള്ള ഫീച്ചര്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇത് മെസേജിങില്‍ തന്നെ വലിയൊരുമാറ്റം കൊണ്ടുവരുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇത്തരത്തില്‍ അയക്കുന്ന 100 ഫോട്ടോകളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്‌സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്.നിലവില്‍ വാട്സാപ്പില്‍ ഒറ്റയടിക്ക് 30 മീഡിയ ഫയലുകള്‍ മാത്രമെ അയക്കാന്‍ സാധിക്കൂ.

നിലവില്‍ സ്പെയ്സും ബാന്‍ഡ്വിഡ്ത്തും ലാഭിക്കാന്‍ ചാറ്റുകളില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ വാട്‌സാപ് കംപ്രസ് ചെയ്യുന്നുതിനാല്‍ ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നുണ്ട്.

ഫോട്ടോകളുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്താന്‍ ചില ഉപയോക്താക്കള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റിലാണ് ചിത്രങ്ങള്‍ അയയ്ക്കാറുള്ളത്.പക്ഷെ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോട്ടോകളുടെ പ്രിവ്യൂ കാണാന്‍ കഴിയില്ല.

എന്നാല്‍ ഒറ്റയടിക്ക് നിരവധി ഫയലുകള്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചറിന്റെ വരവോടെ വാട്‌സാപ് ഉപയോക്താക്കളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുന്നത്.

പ്രധാനപ്പെട്ട എല്ലാ ആല്‍ബങ്ങളും അതില്‍ കൂടുതല്‍ ഫയലുകളും ഒറ്റയടിക്ക് അയയ്ക്കാന്‍ ഇത് സഹായിക്കും. ഒരേ ഫയലുകള്‍ ഒന്നിലധികം തവണ അയയ്ക്കുന്നത് ഒഴിവാക്കാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യാകത.

വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഒരുപക്ഷെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ലഭിച്ചേക്കും.

whatsapp technology Meta social media