വാട്‌സാപില്‍ ചാറ്റ് ബാക്കപ്പിനും പണം വേണം!

വാട്‌സാപിനെ സ്റ്റേറേജ് സംവിധാനമായി ഉപയോഗിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരും. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ചാറ്റ് ബാക്കപ്പുകള്‍ ഇനി സൗജന്യമായിരിക്കില്ല.

author-image
Greeshma Rakesh
New Update
വാട്‌സാപില്‍ ചാറ്റ്  ബാക്കപ്പിനും പണം വേണം!

 

അടിമുടി മാറുകയാണ് വാട്‌സാപ്. പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും വലിയ മാറ്റം വരികയാണ്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തു.

വാട്‌സാപിനെ സ്റ്റേറേജ് സംവിധാനമായി ഉപയോഗിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരും. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ചാറ്റ് ബാക്കപ്പുകള്‍ ഇനി സൗജന്യമായിരിക്കില്ല. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാക്കപ്പുകള്‍ക്കായി പരിധിയില്ലാത്ത സംഭരണം എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്.എത്രയാണ് ഇതിനുള്ള ചാര്‍ജ്ജ് എന്ന് വ്യക്തമല്ല.

പുതിയ നയം വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഇതിനകം തന്നെ ബാധകമാണ്, അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ സാധാരണ ഉപയോക്താക്കള്‍ക്കും ഇത് നടപ്പിലാക്കും. ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയില്‍ ഇനിമുതല്‍ വരും.

ഗൂഗിള്‍ അക്കൗണ്ടുകള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്ക്കായി മൊത്തത്തില്‍ 15 ജിബി സ്റ്റോറേജ് സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു. അടുത്ത വര്‍ഷം ആദ്യം മുതല്‍, ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകള്‍ ഈ പരിധിയിലേക്കു ചേര്‍ക്കും.

ഗൂഗിളിന്റെ സ്റ്റോറേജ് മാനേജ്മെന്റ് ടൂളുകള്‍ ഉപയോക്താക്കളെ അവരുടെ സ്റ്റോറേജ് ഒപ്റ്റിമൈസ് ചെയ്യാനും വലിയ ഫയലുകള്‍ ഒഴിവാക്കാനും സഹായിക്കുമെന്ന് ബ്ലോഗ് പോസ്റ്റ് സൂചിപ്പിച്ചു. കൂടുതല്‍ ക്ലൗഡ് സ്റ്റോറേജ് തുറക്കാന്‍ വാട്ട്സ്ആപ്പ് മീഡിയ ഡിലീറ്റ് ചെയ്യാനും ഗൂഗിള്‍ നിര്‍ദ്ദേശിച്ചു. കൂടുതല്‍ സ്റ്റോറേജ് സ്പേസ് ക്ലെയിം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ഏീീഴഹല ഛിലസ്റ്റോറേജ് പണം മുടക്കി ഉപയോഗിക്കേണ്ടിവരും.

whatsapp tech news whatsapp chat chat backups expensive affair