/kalakaumudi/media/post_banners/a161a512a6bd67b1f8899825ce8a4a5a96f7e9bd7385b247a1882c17a19e75a9.jpg)
വാട്സ്‌ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ജാന്‍ കൂം പടിയിറങ്ങി. സാങ്കേതികവിദ്യയ്ക്ക് പുറത്തുള്ള ലോകം ആസ്വദിക്കാന്‍ സമയം എടുക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമല്ല.
എന്നാല്‍, കൂം വാട്‌സ്‌ആപ്പിന്‍റെ പേരന്‍റ് കമ്ബനിയായ ഫെയ്സ്ബുക്കുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താനും ബ്രയാനും വാട്ട്സ്‌ആപ്പ് തുടങ്ങിയിട്ട് ഒരു ദശാബ്ദത്തോളമായി. എന്നാല്‍ ഇന്ന് പുറത്തേക്ക് പോകേണ്ട സമയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ എക്കാലത്തേയും മികച്ച ടീമാണ് നയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.