ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച; 50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

By Lekshmi.27 11 2022

imran-azhar

 

 

സന്‍ഫ്രാന്‍സിസ്കോ: അൻപത് കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം.സൈബർ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിൽ ഫോണ്‍ നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചുകൊണ്ടുള്ള ഒരു പരസ്യം പ്രച്യക്ഷപ്പെട്ടു.ഇത് പ്രകാരം 487 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്തൃ മൊബൈൽ നമ്പറുകളുടെ 2022 ഡാറ്റാബേസ് വിൽക്കുന്നുവെന്ന് അവകാശപ്പെടുന്നു.

 

യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, സൗദി അറേബ്യ, ഇന്ത്യ അടക്കം 84 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകളാണ് ഡാറ്റാബേസിൽ അടങ്ങിയിരിക്കുന്നത് എന്നാണ് വിവരം.ഫിഷിംഗ് ആക്രമണത്തിന് ആക്രമണകാരികളാണ് ഈ ചോര്‍ന്ന വിവരങ്ങൾ കൂടുതലായി ഉപയോഗിക്കാന്‍ സാധ്യത.അതിനാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും ഒഴിവാക്കുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ചോര്‍ന്ന വിവരങ്ങളില്‍ 32 ദശലക്ഷത്തിലധികം യുഎസ് ഉപയോക്തൃ വിവരങ്ങള്‍ ഉണ്ടെന്ന് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്ത ത്രൈഡ് ആക്ടര്‍ അവകാശപ്പെടുന്നു.അതുപോലെ, ഈജിപ്തിൽ 45 ദശലക്ഷവും ഇറ്റലിയിൽ 35 ദശലക്ഷവും സൗദി അറേബ്യയിൽ 29 ദശലക്ഷവും ഫ്രാൻസിൽ 20 ദശലക്ഷവും തുർക്കിയിൽ 20 ദശലക്ഷവുമാണ് ഈ ഡാറ്റബേസിലെ ഉപയോക്താക്കളുടെ ചോര്‍ന്ന വിവരങ്ങളുടെ എണ്ണം.

 

ഡാറ്റാബേസിൽ ഏകദേശം 10 ദശലക്ഷത്തോളം റഷ്യൻ, 11 ദശലക്ഷത്തിലധികം യുകെ പൗരന്മാരുടെ ഫോൺ നമ്പറുകൾ ഉണ്ടെന്നും അവകാശവാദമുണ്ട്.
യുഎസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് (ഏകദേശം 5,71,690 രൂപ) വിൽക്കുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

OTHER SECTIONS