
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്സാപ്പ്.
അതുകൊണ്ട് തന്നെ അനുദിനം പുത്തൻ ഫീച്ചറുകളും വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്.
ഇത്തരത്തിലുള്ളൊരു പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തുന്നത്. വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ ഗുണകരമാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ.
അതേസമയം വാട്‌സാപ്പ് വെബ് ബ്രൗസര്‍ പതിപ്പില്‍ വീഡിയോ, വോയ്‌സ് കോള്‍ സൗകര്യം ഉണ്ടാവില്ല.
വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ലഭിക്കുകയില്ല ഗ്രൂപ്പ് വീഡിയോ കോൾ, വോയിസ് കോൾ സൗകര്യം ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.