/kalakaumudi/media/post_banners/e8e3641211aa7637e0f3bb1f6e2747f43f53adc3cdc0664485e246eb55f47850.jpg)
ന്യൂഡല്‍ഹി: മെസേജിങ് ആപ്പായ വാട്‌സാപ് പ്രവര്‍ത്തനരഹിതം. ഉച്ചമുതല്‍ ലോകമെമ്പാടും വാട്‌സാപ് പ്രവര്‍ത്തിക്കുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് ഇത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നു.
യുകെയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാട്‌സാപ് സേവനം മുടങ്ങിയതായി ബിബിസിയും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.